ആപ്പിൾ ഗ്രീൻ പെട്രോൾ സ്റ്റേഷനിൽ പ്രസവിച്ച ഒരു കുഞ്ഞിന്റെ അഭിമാനമായ മാതാപിതാക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഇന്ധനവും അതോടൊപ്പം തന്നെ നിരവധി ജന്മദിന സമ്മാനങ്ങളും നൽകി ഡബ്ലിനിലെ ആപ്പിൾ ഗ്രീൻ പെട്രോൾ സ്റ്റേഷൻ.
ഡബ്ലിനിലെ കൂംബെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ജോൺ ഫീനും നവോമി ഗോൽവിനും ആ സർപ്രൈസ് ലഭിച്ചത്. പെട്ടെന്ന് തന്നെ അവർ കിൽഡെയർ കൗണ്ടിയിലെ കാരാഗിലുള്ള അവരുടെ ലോക്കൽ ആപ്പിൾ ഗ്രീൻ പെട്രോൾ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യുകയും ആംബുലൻസിനെ വിളിക്കുകയും ചെയ്യുകയായിരുന്നു – അത് വേറെ ഒന്നും കൊണ്ടല്ല നവോമി ഒരു പെൺകുഞ്ഞിനെ പ്രസവിക്കാനുള്ള സമയത്തോടടുത്തെത്തിയിരുന്നു.
ആപ്പിൾഗ്രീൻ റീജിയണൽ മാനേജർ ട്രെവർ മക്ബ്രൈഡിന്റെ വാക്കുകൾ: “ഇതാദ്യമായാണ് ഞങ്ങൾക്ക് ഒരു ആപ്പിൾ ഗ്രീൻ കുഞ്ഞ് ജനിക്കുന്നത്.“ഫീൻ കുടുംബത്തിനെ അവരുടെ കൊച്ച് കൊച്ച് ആഘോഷങ്ങളിൽ സഹായിക്കുന്നതിന്, ബേബി എല്ലിക്കും അവളുടെ അഭിമാനികളായ നാല് സഹോദരങ്ങൾക്കും ഒരു വർഷത്തെ മൂല്യമുള്ള സൗജന്യ ഇന്ധനവും ചില എക്സ്ട്രാ ട്രീറ്റുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.