അടുത്ത അധ്യയന വർഷത്തെ ബാക്ക് ടു സ്കൂൾ അലവൻസിനായി ഇപ്പോൾ അപേക്ഷിക്കാം. 2019-20 അധ്യയന വർഷത്തിലേക്കുള്ള ക്ലോത്തിങ് ആൻഡ് ഫുട്‍വെയർ അലവൻസ് അയർലണ്ടിലെ ഒന്നര ലക്ഷം വിദ്യാർത്ഥികൾക്ക് ലഭ്യമാകും. ഈ അലവൻസ് വേനൽ കാലത്ത് തന്നെ ലഭ്യമാക്കും.
മിക്കവാറും എല്ലാവർക്കും ഓട്ടോമാറ്റിക്കായിതന്നെ ഈ തുക ജൂലൈ 8 മുതൽ ലഭ്യമായി തുടങ്ങും. ഈ തുകയ്ക്ക് അർഹരായവർക്ക് ജൂൺ മാസത്തിൽ തന്നെ ഔദ്യോഗിക അറിയിപ്പ് ലഭിക്കും. ജൂൺ അവസാനം വരെ നോട്ടിഫിക്കേഷൻ ലഭിക്കാൻ സമയമുണ്ട്. ജൂൺ അവസാനം വരെയും നോട്ടിഫിക്കേഷൻ ലഭിക്കാത്തവർ അപേക്ഷ വീണ്ടും സമർപ്പിക്കണം. കഴിഞ്ഞ വർഷം അലവൻസ് ലഭിച്ചവരാണെങ്കിലും ജൂൺ മാസത്തിൽ ഓട്ടോമാറ്റിക്കായി നോട്ടിഫിക്കേഷൻ ലഭിച്ചില്ലെങ്കിൽ വീണ്ടും അപേക്ഷിക്കണം.
ഓൺലൈനായി അപേക്ഷിക്കാൻ
ജൂലൈ ഒന്ന് മുതൽ ഓൺലൈനായി www.mywelfare.ie എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ Public Services Card ഉം വേരിഫൈ ചെയ്ത MyGovID യും വേണം.
നേരിട്ട് അപേക്ഷിക്കാൻ
ജൂൺ 24 മുതൽ അപേക്ഷാഫോം ലഭ്യമാകും. അപേക്ഷാ ഫോം താഴെ പറയുന്നിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്:
> in Department of Employment Affairs and Social Protection offices,
> by texting form BTSCFA followed by your name and address to 51909, or
> by download from this website.
പൂരിപ്പിച്ച ഫോം അയയ്‌ക്കേണ്ട വിലാസം:
Back to School Clothing and Footwear Allowance section,
Department of Employment Affairs and Social Protection,
Social Welfare Services Office,
College Road,
Sligo, F91 T384
അവാസന തിയതി:
പൂരിപ്പിച്ച ഫോം സ്വീകരിക്കുന്ന അവസാന തിയതി 30th September 2019.
സംശയ നിവാരണത്തിന്
ഈ അലവൻസുമായി എന്തെങ്കിലും സംശയം ഉള്ളവർക്ക് bscfa@welfare.ie എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
ഈ അലവൻസിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.