ആളുകൾക്ക് മദ്യപിക്കാൻ പുറത്ത് ഒത്തുകൂടുന്നതിനുള്ള പിഴ ചുമത്താനുള്ള നിർദ്ദേശം സർക്കാർ പിൻവലിച്ചു. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സർക്കാർ പാർട്ടികളിലെ മൂന്ന് നേതാക്കളും ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എടുത്ത തീരുമാനത്തെ തുടർന്നാണ് പിഴ ഈടാക്കുന്നത് പിൻവലിച്ചത്.
കഴിഞ്ഞ വാരാന്ത്യത്തിൽ കോർക്ക്, ഡബ്ലിൻ നഗരങ്ങളിൽ തടിച്ചുകൂടിയ ജനങ്ങൾക്ക് മറുപടിയായാണ് ഈ നിർദ്ദേശം. പിഴ ഈടാക്കാനും അതായിരുന്നു കാരണം പിന്നീടുള്ള ചർച്ചയിൽ അത് പിൻവലിക്കുവാനും തീരുമാനിച്ചതായി മന്ത്രിസഭ അറിയിക്കുകയുണ്ടായി. പിഴ ഈടാക്കാനുള്ള പദ്ധതി മുന്നോട്ട് വയ്ക്കുവാനുള്ള പ്രധാന കാരണം ആളുകൾ ഡ്രിങ്ക്സ് വാങ്ങി പുറത്തോത്തുകൂടിയിരുന്നു മദ്യപിച്ചതിനെ തുടർന്നായിരുന്നു, കോവിഡ്-19 ന്റെ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ അങ്ങനെയുള്ള ഒത്തുകൂടലുകൾ നിയന്ത്രിതമാക്കുവാൻ കൂടിയാണ് പിഴ ഈടാക്കൽ മുന്നോട്ട് വച്ചത് എന്നിരുന്നാലും മന്ത്രിസഭയുടെ അന്തിമ തീരുമാനം അനുസരിച്ച് അത് പിൻവലിക്കുകയായിരുന്നു.