പുതിയ ആപ്ലിക്കേഷനുമായി “ഡബ്ലിൻ ബൈക്സ്”

ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണിൽ നിന്ന് ആദ്യമായി ഒരു ബൈക്ക് പുറത്തിറക്കാൻ അനുവദിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷനുമായി ഡബ്ലിൻ ബൈക്സ്. പുതിയ ആപ്ലിക്കേഷൻ ഇറക്കുന്നതിനോടൊപ്പം തന്നെ 2021 ജനുവരി 19 മുതൽ ബൈക്കുകളെയും സ്റ്റേഷനുകളെയും ഇനിമുതൽ “TV Dublin Bikes” എന്ന പേരിൽ ബ്രാൻഡ് ചെയ്യും, കാരണം ഡബ്ലിൻ ബൈക്‌സിന്റെ പുതിയ സ്പോൺസറായി TV തിരഞ്ഞെടുക്കപ്പെട്ടു. സ്കീം നവീകരിക്കാനും അത് കൂടുതൽ ആക്സസ് ചെയ്യാനുമുള്ള പുതിയ പദ്ധതി പ്രകാരം കസ്റ്റമേഴ്സിന് അനുയോജ്യകരമായ നിരവധി സവിഷേതകളും ഈ സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡബ്ലിനിലെ 117 സ്റ്റേഷനുകളിൽ നിന്ന് നിലവിൽ 1,600 ബൈക്കുകൾ സ്കീമിന് കീഴിൽ വാടകയ്ക്കെടുക്കാൻ ലഭ്യമാണ്. നവംബർ 30 വരെ 55,138 കസ്റ്റമേഴ്സ് ആണുണ്ടായിരുന്നത്, സ്കീം ആരംഭിച്ചതിനുശേഷം 31 ദശലക്ഷത്തിലധികം യാത്രകൾ ബൈക്കുകൾ ഉപയോഗിച്ച് നടത്തിയിട്ടുമുണ്ട്. ഈ വർഷം ഇതുവരെയുള്ള യാത്രകളുടെ ശരാശരി ദൈർഘ്യം 17 മിനിറ്റാണ്, മിക്കവാറും എല്ലാ യാത്രകളും – 94 ശതമാനം – സൗജന്യമാണ്. 2009 മുതൽ ഈ പദ്ധതിയുടെ ഉപയോഗം കാർബൺ ഉദ്‌വമനം (Emission) 8,014 ടൺ കുറച്ചതായി കണക്കാക്കപ്പെടുന്നു.

Share This News

Related posts

Leave a Comment