ഡബ്ലിനിൽ താമസിക്കുന്നവർ രണ്ടു ദിവസമായി IRP/GNIB അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ ബുദ്ധിമുട്ടുന്നു. ഇന്നലെ (ഓഗസ്റ്റ് 06 ചൊവ്വ) മുതൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിരിക്കുകയാണ്. ഇന്നലെ INIS വെബ്സൈറ്റിൽ പറഞ്ഞിരുന്നത് ഇന്ന് ഓഗസ്റ്റ് 7 ബുധനാഴ്ച അറ്റകുറ്റപണികൾ തീർത്ത് വെബ്സൈറ്റ് പൂർണ്ണസ്ഥിതിയിലേയ്ക്ക് എത്തുമെന്നാണ്. എന്നാൽ ഇന്നത്തെ അവസ്ഥയ്ക്കും മാറ്റമൊന്നുമില്ല. ഇന്ന് പറയുന്നു നാളെ ശരിയാകുമെന്ന്.
അറ്റകുറ്റപണികൾ തീർത്ത് നാളെ ഓഗസ്റ്റ് 8 വ്യാഴാഴ്ച വെബ്സൈറ്റ് തിരികെവരുമെന്നാണ് ഇപ്പോൾ അറിയുന്നത്.