നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഇല്ലാതെ 28 പേർ ഈ ആഴ്ച ഡബ്ലിൻ വിമാനത്താവളത്തിലെത്തി

നെഗറ്റീവ് കോവിഡ് പരിശോധനയില്ലാതെ ഈ ആഴ്ച ഇതുവരെ 28 പേർ ഡബ്ലിൻ വിമാനത്താവളത്തിലെത്തി. തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കും ഇടയിൽ കടന്നുപോയ 4,500 യാത്രക്കാരിൽ നിന്നുമാണ് ഈ കണക്കുകൾ ശേഖരിച്ചിരിക്കുന്നത്. അയർലണ്ടിലെ മറ്റ് എയർപോർട്ടുകളിൽ 11 ലംഘനങ്ങൾ കൂടി കോവിഡ് പരിശോധന ഇല്ലാതെ വന്നതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട് – അങ്ങനെ വരുന്ന യാത്രക്കാർക്ക് 2,500 യൂറോ വരെ പിഴയോ ആറുമാസം വരെ തടവോ നേരിടേണ്ടിവരുമെന്ന് ഐറിഷ് ഗവണ്മെന്റ് കർശനമായി അറിയിക്കയുണ്ടായി.

കഴിഞ്ഞ രണ്ട് ദിവസമായി ഡബ്ലിൻ വിമാനത്താവളത്തിലെത്തിയ മൂന്നിലൊന്ന് ആളുകൾ അവരുടെ ഹോളിഡേ വെക്കേഷനുമായി ബന്ധപ്പെട്ട് മടങ്ങിവന്നവരാണെന്ന് പുതിയ ഗതാഗത വകുപ്പ് കണക്കുകൾ കാണിക്കുന്നു. അന്താരാഷ്ട്ര യാത്രയിൽ നിന്നുള്ള അപകടസാധ്യതയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ് അഭിപ്രായപ്പെട്ടു.

ചൊവ്വാഴ്ച അയർലണ്ടിലെത്തിയ യാത്രക്കാരിൽ പകുതിയിലധികം പേരും അവരുടെ ഹോളിഡേ വെക്കേഷനുമായി ബന്ധപ്പെട്ട് മടങ്ങുന്ന ഐറിഷ് ജനതയാണെന്ന് താവോസീച്ച് മൈക്കൽ മാർട്ടിൻ പറഞ്ഞു. വിമാനത്തിൽ രാജ്യത്ത് എത്തിയ 800 പേരിൽ 542 പേർ ഐറിഷുകാരും 397 പേർ അവരുടെ ഹോളിഡേ വെക്കേഷനുമായി ബന്ധപ്പെട്ട് എത്തിയവരാണെന്നും കണക്കുകൾ വ്യക്തമാകുന്നു.

അവധി ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കടുത്ത ഉപരോധം നേരിടേണ്ടിവരുമെന്ന് മാർട്ടിൻ തന്റെ ടിഡികളോടും സെനറ്റർമാരോടും പറഞ്ഞു. വടക്കൻ അയർലൻഡുമായുള്ള സഖ്യത ഉറപ്പുവരുത്താൻ മാർച്ച് 5 വരെ ലെവൽ 5 നിയന്ത്രണങ്ങൾ നീട്ടാൻ സർക്കാർ തീരുമാനിച്ചതായും മാർട്ടിൻ തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

 

Share This News

Related posts

Leave a Comment