നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് വടംവലി മത്സരം ജൂൺ 14 ന് നടത്തപ്പെടും.

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേഴ്സ് ‘ സംഘടിപ്പിക്കുന്ന ‘നീനാ ഫെസ്റ്റ് 2025’ ജൂൺ 14 ശനിയാഴ്ച Templemore athletic ക്ലബിൽ വച്ച് നടത്തപ്പെടും.  ഇതോടനുബന്ധിച്ച് ആവേശകരമായ ‘ഓൾ അയർലൻഡ് വടംവലി മത്സരം’നടത്തപ്പെടുന്നു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 1111 യൂറോയും ട്രോഫിയും,777 യൂറോയും ട്രോഫിയും, കൂടാതെ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് 555 യൂറോ,222 യൂറോ എന്നിങ്ങനെയും, അഞ്ചു മുതൽ എട്ട് വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് 150 യൂറോ വീതവും സമ്മാനത്തുക ലഭിക്കുന്നതാണ്.

Nenagh Cheers all ireland tug of war 2025

പങ്കെടുക്കുന്ന ഓരോ ടീമിനും 100 യൂറോ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
അത്യന്തം വാശിയേറിയ പോരാട്ടങ്ങളിൽ അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർത്ഥികളെ നീനയിലേയ്ക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും ,രജിസ്ട്രേഷനും ബന്ധപ്പെടുക:
ഷിന്റോ ജോസ്: 0892281338
രാജേഷ് എബ്രഹാം:0877636467
ശ്രീനിവാസ്: 0871470590

വാർത്ത: ജോബി മാനുവൽ
Share This News

Related posts

Leave a Comment