പകർച്ചവ്യാധിയുടെ സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഡബ്ലിൻ മൃഗശാലയെയും ഫോട്ട വൈൽഡ്‌ലൈഫ് പാർക്കിനെയും പിന്തുണയ്ക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇരു സങ്കടനകളും. ഇവർക്ക് പൂർണ പിന്തുണ നൽകുമെന്ന് Taoiseach വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സാമ്പത്തിക നഷ്ടം മൂലം ഡബ്ലിൻ മൃഗശാല പൊതുജനങ്ങൾക്കായി സ്ഥിരമായി അടച്ചിടുവാൻ നിർബന്ധിതരാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മൃഗശാലയിലെ മൃഗസംരക്ഷണത്തിന് പ്രതിമാസം, 500,000 യൂറോയോളം ചിലവാകും, എമെർജൻസിക്കായി കരുതിയിരുന്ന പണശേഖരം തീർന്നുതുടങ്ങിയിരിക്കുന്നു.
കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം ഡബ്ലിൻ മൃഗശാല നിലവിൽ പൊതുജനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണെങ്കിലും, ഡെഡിക്കേറ്റഡ് മൃഗസംരക്ഷണ സംഘം ഇപ്പോഴും 400 ലധികം മൃഗങ്ങൾക്ക് പരിചരണം നൽകുന്നുണ്ട്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ചിലവുകൾ നികത്താൻ സഹായിക്കുന്നതിനായി “സേവ് ഡബ്ലിൻ സൂ” ‘ഫണ്ട് റെയിസിംഗ് ക്യാമ്പയിൻ’ ബുധനാഴ്ച രാവിലെ ആരംഭിച്ചു അതായത് ഇന്നലെമുതൽ. എന്നിരുന്നാലും, ഗവണ്മെന്റിന് പിന്തുണ അപേക്ഷ സമർപ്പിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ തന്നെ അയർലണ്ടിലെ പല ഇടങ്ങളിൽനിന്നും മൃഗശാല സംഭാവനകളിലൂടെ 500,000 യൂറോയിലധികം സമാഹരിച്ചു.