ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത് 26,000 പേർ. കോവിഡ് -19 കാലതാമസം കാരണം അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത് 26,000 ലേണർ ഡ്രൈവർമാർ ആണെന്ന് RSA.
എന്നാൽ ഡ്രൈവർ ടെസ്റ്റിംഗ് സേവനം വീണ്ടും തുറക്കുന്നതിനുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
കോവിഡ് -19 പാൻഡെമിക് മൂലം മാർച്ചിൽ റദ്ദാക്കിയ 14,500 ഡ്രൈവിംഗ് ടെസ്റ്റുകളും മാർച്ച് മുതൽ ടെസ്റ്റുകൾക്ക് അപേക്ഷിച്ച 11,500 ഓളം അപേക്ഷകളും ചേർന്നാണ് 26,000 പേർ ടെസ്റ്റിനായി കാത്തിരിക്കുന്നു എന്ന റിപ്പോർട്ട് RSA പറയുന്നത്.
ഡ്രൈവർ ടെസ്റ്ററും ടെസ്റ്റിന് വിധേയമാകുന്ന അപേക്ഷകനും രണ്ട് മീറ്റർ ദൂരത്തിനുള്ളിൽ 20 മിനിറ്റിലധികം ദൈർഘ്യമുള്ള കാലയളവിൽ തുടർച്ചയായി വളരെ പരിമിതമായ സ്ഥലത്ത്, സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ പാലിക്കുന്നതിനുള്ള പ്രശ്നങ്ങളുണ്ട്.
ഇക്കാരണത്താലാണ് ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുന്നത് വൈകുന്നത്. രാജ്യത്തെ ലോക്ക് ഡൗൺ നാലാം ഘട്ടം ജൂലൈ 20 നാണ്.
അവസാന ഘട്ടത്തിന്റെ ഭാഗമായി ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാനാകുമെന്നാണ് ഇപ്പോൾ കരുതുന്നത്.
Nice article ! Thank you..