ഡബ്ലിൻ എയർപോർട്ടിൽ ക്രിസ്മസുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ

ക്രിസ്മസ് സീസണിലെ ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 88% കുറയുമെന്ന് കണക്കുകൾ, കാരണം COVID-19 ഐറിഷ് എയർപോർട്ടുകളിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഈ ക്രിസ്മസിന് 137,000 ആളുകൾ ഡബ്ലിൻ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.2 ദശലക്ഷം ആളുകൾ ഡബ്ലിൻ വിമാനത്താവളത്തിലൂടെ യാത്ര നടത്തിയിരുന്നു. ഡിസംബർ 21 തിങ്കൾ മുതൽ 2021 ജനുവരി 4 തിങ്കൾ വരെ പ്രതിദിനം ശരാശരി 8,615 യാത്രക്കാർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കഴിഞ്ഞ വർഷം ക്രിസ്മസ് സീസണിൽ പ്രതിദിനം ശരാശരി 83,508 യാത്രക്കാരായിരുന്നു.

സാമൂഹിക അകലം പാലിക്കാൻ സഹായിക്കുന്നതിന് ഐറിഷ് ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾക്കും യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇസ) മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി, ടെർമിനലുകളിലേക്കുള്ള പ്രവേശനം യാത്രക്കാർക്കും ക്രൂവിനും എയർപോർട്ട് സ്റ്റാഫുകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. യാത്രക്കാരെ പിക്ക് അപ്പ് ചെയ്യുവാൻ ആഗ്രഹിക്കുന്ന ആളുകൾ  ടെർമിനലുകൾക്ക് പുറത്ത് അവരെ സന്ദർശിക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തണം. ടെർമിനൽ 1 ന് തൊട്ടപ്പുറത്തും ടെർമിനൽ 2 കാർ പാർക്കിനും അറൈവലിനുമിടയിലുള്ള ഗ്ലാസ് നടപ്പാതയിലും പുതിയ മീറ്റിംഗ് പോയിൻറുകൾ ഉണ്ട്. ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രക്കാരെ ശേഖരിക്കുന്ന ഏതൊരാളും മുൻ‌കൂട്ടി പിക്ക് അപ്പുകൾ ക്രമീകരിക്കാൻ എയർപോർട്ട് അതോറിറ്റി റെക്കമെൻഡ് ചെയുന്നു. COVID-19 നിയന്ത്രണങ്ങൾ കാരണം, നിരവധി വർഷങ്ങളിൽ ആദ്യമായി ഡബ്ലിൻ വിമാനത്താവളത്തിന് ഈ വർഷം Normal Christmas Music Programme ഹോസ്റ്റുചെയ്യാൻ കഴിയില്ല. എല്ലാ വർഷവും അടയ്ക്കുന്നത്പോലെ തന്നെ ഈ വർഷവും ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് ഡബ്ലിൻ എയർപോർട്ട് ക്രിസ്മസ് ദിനത്തിൽ അടയ്ക്കും, എന്നിരുന്നാലും നിരവധി സ്റ്റാഫ് അംഗങ്ങൾ അന്ന് ഡ്യൂട്ടിയിൽ തുടരും, വിമാനത്താവളത്തിന്റെ എമർജൻസി ഫയർ സർവീസും എയർപോർട്ട് പോലീസും ഉൾപ്പെടെ.

അവസാന വിമാനം രാത്രി 11.20 ന് എയർ മോൾഡോവയ്‌ക്കൊപ്പം ചിസിനാവിലേക്ക് പുറപ്പെട്ടതിന് ശേഷം ക്രിസ്മസ് രാവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കും, സെന്റ് സ്റ്റീഫൻസ് ദിനത്തിൽ റയാനെയറിന്റെ മാഞ്ചസ്റ്ററിലേക്കുള്ള വിമാനം 06.25 ന് പുറപ്പെടുന്നതോടുകൂടി വിമാന സർവീസുകൾ പുനരാരംഭിക്കും.

Share This News

Related posts

Leave a Comment