നാട്ടിൽ പോകാൻ ഇനി കാരണം വ്യക്തമാക്കുന്ന രേഖകൾ കൈയ്യിൽ കരുതുക. ഡബ്ലിൻ എയർപോർട്ടിന്റെ ഉള്ളിലും ഗാർഡ ചെക്കിങ് കർശനമാക്കി.
അയർലണ്ടിൽ നിന്നും നാട്ടിലേയ്ക്ക് പോകുന്നവർ ശ്രദ്ധിക്കുക. ഡബ്ലിൻ എയർപോർട്ടിനുള്ളിലും ഗാർഡ ചെക്കിങ് കർശനമാക്കി. ബോർഡിങ് പാസ്സ് ലഭിച്ച് അകത്തു കടന്ന ശേഷവും ഗാർഡ യാത്രക്കാരുടെ യാത്രയുടെ ഉദ്ദേശം ചെക്ക് ചെയ്യുന്നു.
ഇന്ന് ഡബ്ലിൻ എയർപോർട്ടിൽ നിന്നും നാട്ടിലേയ്ക്ക് യാത്രയായ മലയാളികളടക്കമുള്ള യാത്രക്കാരോട് ബോർഡിങ് പാസ്സ് ലഭിച്ച് എയർപോർട്ടിന്റെ അകത്ത് പ്രവേശിച്ച യാത്രക്കാരോട് ഗാർഡ അവർ രാജ്യം വിട്ട് പുറത്തേയ്ക്ക് പോകുന്നതിന്റെ കാരണം എന്താണെന്ന് ചോദിച്ചറിയുകയും യാത്രചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കുന്ന രേഖകൾ ആവശ്യപ്പെടുകയും ചെയ്തു.
തികച്ചും അത്യാവശ്യമായ ആവശ്യങ്ങൾക്ക് മാത്രമേ ഇപ്പോൾ അയർലണ്ടിലുള്ളവർ രാജ്യം വിട്ട് പോകാൻ പാടുള്ളൂ. വിനോദ സഞ്ചാരത്തിനോ, അവധിക്കോ പോലും രാജ്യം വിടാൻ ഇപ്പോൾ ആർക്കും അനുമതിയില്ല.
ഇത്തരത്തിൽ ഇന്ന് നാട്ടിലേയ്ക്ക് പോയ മലയാളികളടക്കമുള്ള ഇന്ത്യക്കാരോട് യാത്രചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കുന്ന രേഖകൾ ഗാർഡ ആവശ്യപ്പെട്ടു. എന്നാൽ, ഇത് തെളിയിക്കുന്ന രേഖകൾ ഇല്ലാത്ത യാത്രക്കാരുടെ പേര് വിവരങ്ങളും മേൽവിലാസവും കുറിച്ചെടുത്ത ശേഷം ഗാർഡ ഇവരുടെ യാത്രയ്ക്ക് അനുമതി നല്കുകയാണുണ്ടായത്.
അതിനാൽ, വരും ദിവസങ്ങളിൽ അയർലണ്ട് വിട്ട് പുറത്തേയ്ക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവർ രാജ്യം വിട്ട് പുറത്തേയ്ക്ക് പോകുന്നതിന്റെ കാരണം വ്യക്തമാക്കുന്ന രേഖകൾ കൈയ്യിൽ കരുതുന്നത് നന്നായിരിക്കും.
.