ഡബ്ലിനിൽ 200 ലധികം തൊഴിലവസരങ്ങളുമായി “മൈക്രോസോഫ്റ്റ്”

മൈക്രോസോഫ്റ്റ് ഡബ്ലിനിൽ 200 എഞ്ചിനീയറിംഗ് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. Leopardstown-ലെ പ്രധാന കാമ്പസിനടുത്തുള്ള എഞ്ചിനീയറിംഗ് ഹബിൽ 27 മില്യൺ യൂറോ നിക്ഷേപത്തെ തുടർന്നാണ് റിക്രൂട്ട്‌മെന്റ്. Expansion-ലൂടെ ടെക് സ്ഥാപനത്തിന്റെ ഓഫീസുകളിലും അയർലണ്ടിലെ ഡാറ്റാ സെന്റർ പ്രവർത്തനങ്ങളിലും ജോലി ചെയ്യുന്ന മൊത്തം ജീവനക്കാരുടെ എണ്ണം 2,700 ആയി ഉയരും.

സോഫ്റ്റ്വെയർ, കസ്റ്റമർ എഞ്ചിനീയറിംഗ്, പ്രോഗ്രാം മാനേജ്മെന്റ്, പ്രൊഡക്ട് ഡിസൈൻ, യൂസർ എക്സ്പീരിയൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ മേഖലകളിലുള്ള പുതിയ തസ്തികകളിലേക്ക് മൈക്രോസോഫ്റ്റ് ഇതിനകം തന്നെ റിക്രൂട്ട്മെന്റ് ആരംഭിച്ചു. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി ക്ലൗഡ് സർവീസുകളും പുതിയ ടെക്‌നോളജി ഡെവലപ്മെന്റിനും സപ്പോർട്ടിങ്ങിനുമായി അവർ പ്രവർത്തിക്കും.

കമ്പനി ഇതിനകം തന്നെ അയർലണ്ടിൽ 600 എഞ്ചിനീയർമാരെയും നിയമിക്കുന്നു. കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം നിലവിൽ എല്ലാ മൈക്രോസോഫ്റ്റ് ജീവനക്കാരും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് തുടരുകയാണ്.

പുതിയ എഞ്ചിനീയറിംഗ് ഹബ് കെട്ടിടത്തിന്റെ കേന്ദ്രഭാഗം “ദി ഗാരേജ്” എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. യുഎസ്, കാനഡ, ഇസ്രായേൽ, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ മൈക്രോസോഫ്റ്റിന് മറ്റ് പത്ത് ഗാരേജുകളുണ്ട്, എന്നിരുന്നാലും യൂറോപ്പിൽ ആദ്യമായി വികസിപ്പിച്ചെടുക്കുന്ന ഗ്യാരേജ് അയർലണ്ടിലാണ് എന്നത് രാജ്യത്തിനൊരു വലിയ അഭിമാനം തന്നെയാണ്. അതോടൊപ്പം നിരവധി തൊഴിലവസരങ്ങളും അയർലണ്ടിൽ ഉണ്ടാവുകയും ചെയ്യും.

Share This News

Related posts

Leave a Comment