ഡബ്ലിനിലെ GNIB ഓഫീസ് വീണ്ടും തുറക്കുന്നു

ഡബ്ലിനിലെ ബർഗ് ക്വേയിലെ രജിസ്ട്രേഷൻ ഓഫീസ് ജൂലൈ 20 ന് വീണ്ടും തുറക്കുന്നു. COVID-19 നിയന്ത്രണങ്ങൾ കാരണം 3 മാസത്തിലധികം അടച്ചതിനുശേഷം, സർക്കാർ റോഡ്മാപ്പിന് അനുസൃതമായി ബർഗ് ക്വേയിലെ രജിസ്ട്രേഷൻ ഓഫീസ് ജൂലൈ 20 ന് വീണ്ടും തുറക്കും.

ഓഫീസ് അടച്ചപ്പോൾ ആദ്യമായിട്ടുള്ള രജിസ്ട്രേഷനുള്ള അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നവരുടെ അപ്പോയ്ന്റ്മെന്റുകൾ റദ്ദാക്കിയിരുന്നു. ഇങ്ങനെ അപ്പോയ്ന്റ്മെന്റ് റദ്ദാക്കിയവർക്ക് തുടക്കത്തിൽ മുൻ‌ഗണന നൽകും.

അപ്പോയ്ന്റ്മെന്റുകൾ മുമ്പ് റദ്ദാക്കിയ ആദ്യ തവണ രജിസ്ട്രേഷനുള്ള അപേക്ഷകരെ പുതിയ അപ്പോയിന്റ്മെന്റുമായി ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ഐഎസ്ഡി) നേരിട്ട് ബന്ധപ്പെടും. മുമ്പ് അപ്പോയിന്റ്മെന്റ് ഇല്ലാത്തതും എന്നാൽ രജിസ്റ്റർ ചെയ്യേണ്ടതും ആയവർ burghquayregoffice@justice.ie എന്ന വിലാസത്തിൽ ISD- യുമായി ബന്ധപ്പെടുകയും ഒരു അപ്പോയ്ന്റ്മെന്റ് അഭ്യർത്ഥിക്കുകയും വേണം.

പുതിയ ഓൺലൈൻ പുതുക്കൽ സംവിധാനം – ജൂലൈ 20 മുതൽ

ഡബ്ലിൻ താമസിക്കുന്ന എല്ലാ പൗരന്മാർക്കും വേണ്ടിയുള്ള ഒരു പുതിയ ഓൺലൈൻ രജിസ്ട്രേഷൻ പുതുക്കൽ സംവിധാനം ജൂലൈ 20 ന് ആരംഭിക്കും. GNIB രജിസ്ട്രേഷൻ പുതുക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇനി മുതൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് രജിസ്ട്രേഷൻ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ല എന്നാണ് ഇതിനർത്ഥം.

GNIB പുതുക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർ ഇപ്പോൾ അപേക്ഷാ ഫോം https://inisonline.jahs.ie എന്ന വെബ്സൈറ്റിൽ ഓൺലൈനായി പൂരിപ്പിക്കുകയും ആവശ്യമായ രേഖകളുടെ പകർപ്പുകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും ബാധകമായ ഫീസ് അടയ്ക്കുകയും ചെയ്ത ശേഷം രജിസ്റ്റർ ചെയ്ത പോസ്റ്റ് വഴി പാസ്‌പോർട്ടും നിലവിലെ ഐആർപി കാർഡും സമർപ്പിക്കുകയും ചെയ്യണം.
രേഖകൾ പരിശോധിച്ചശേഷം അംഗീകരിക്കുകയാണെങ്കിൽ, പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യുകയും രജിസ്റ്റർ ചെയ്ത തപാൽ മുഖേന പാസ്സ്പോർട്ടും എക്സ്പ്രസ് തപാൽ വഴി പുതുക്കിയ ഐആർപി കാർഡും അപേക്ഷകന് തിരികെ അയച്ചു നൽകും.

ആവശ്യമായ രേഖകൾ

മുൻപ് ഉണ്ടായിരുന്നതിനേക്കാൾ ചില മാറ്റങ്ങൾ ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം പ്രൈവറ്റ് മെഡിക്കൽ ഇൻഷുറൻസ് വേണമെന്നതാണ്.

മുൻപ് സ്റ്റാമ്പ് 1G യ്ക്ക് അപേക്ഷിക്കുന്ന സ്പൗസിനും സ്റ്റുഡന്റ്സിനുമായിരുന്നു പ്രൈവറ്റ് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ Stamp 1, Stamp 1A, Stamp 1G, Stamp 2, Stamp 2A, Stamp 3, Stamp 4 എന്നീ സ്റ്റാമ്പുകൾക്ക് അപേക്ഷിക്കുന്നവരെല്ലാം പ്രൈവറ്റ് മെഡിക്കൽ ഇൻഷുറൻസ് എടുത്തതിന്റെ തെളിവുകൂടി ഓൺലൈനായി സബ്മിറ്റ് ചെയ്യണം.

ഓരോ സ്റ്റാമ്പിനും വേണ്ട രേഖകൾ

ഇൻഷുറൻസ്

ധാരാളം ആളുകൾ VHI ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതായി അറിയുന്നു. അയർലണ്ടിൽ മെഡിക്കൽ ഇൻഷുറൻസ് ലഭ്യമാക്കുന്ന നിരവധി സ്ഥാപനങ്ങളും ഏജന്റുമാരും ഉണ്ട്. വിവിധ കമ്പനികളുടെ വെബ്സൈറ്റുകളിൽ നിന്നും അവരവരുടെ വ്യത്യസ്തമായ
പാക്കേജുകൾ മനസിലാക്കി ഏറ്റവും ഉചിതമായത് തിരഞ്ഞെടുക്കാവുന്നതാണ്.

 

Share This News

Related posts

Leave a Comment