ശനിയാഴ്ച രാത്രി മോസ്കോയിൽ നിന്ന് ഒരു വിമാനത്തിൽ ഡബ്ലിൻ വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന് കൊറോണ വൈറസ് ഉണ്ടോയെന്ന് പരിശോധിക്കാൻ മാറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഇത് വരെ ഇയാളുടെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്ന് തന്നെ ഇയാൾക്ക് കൊറോണ വൈറസ് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കും എന്നാണ് കരുതുന്നത്.
എയ്റോഫ്ലോട്ട് വിമാനം രാത്രി ഒൻപത് മണിയോടെ ഡബ്ലിനിൽ വന്നിറങ്ങി. അവിടെ ഹസ്മത് സ്യൂട്ടുകളിലുള്ള മെഡിക്കൽ ഉദ്യോഗസ്ഥർ ഇയാളെ സന്ദർശിച്ചു. താൻ ചൈനയിൽ നിന്ന് മോസ്കോ വഴി വന്നതാണെന്ന് ഇയാൾ അറിയിച്ചതിനെത്തുടർന്നാണ് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി (എൻപിഎച്ച്ഇ) സംഘം സ്ഥിരീകരിക്കാത്ത വൈറസ് കേസുകളെക്കുറിച്ച് പ്രതികരിക്കില്ലെന്ന് പറഞ്ഞെങ്കിലും അയർലണ്ടിൽ ഇന്നലെ വരെ ആരും കൊറോണ വൈറസ് ബാധിതരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
സംശയകരമായ കേസുകളുണ്ടോ അല്ലെങ്കിൽ വിലയിരുത്തലിന് വിധേയരായ ആരെങ്കിലും ഉണ്ടോ എന്ന് സ്ഥിരീകരിക്കാൻ എൻപിഎച്ച്ഇ വിസമ്മതിച്ചു.