2020-21 അധ്യയന വർഷത്തെ ക്ലാസ്സുകൾ സെപ്റ്റംബർ 28 ന് ആരംഭിക്കുമെന്ന് ട്രിനിറ്റി കോളേജ് ഡബ്ലിൻ അറിയിച്ചു.
ഓൺലൈൻ ക്ലാസുകൾ മുഖാമുഖ ക്ലാസുകൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു ഹൈബ്രിഡ് മോഡൽ പഠന രീതി കോളേജ് സ്വീകരിക്കുമെന്നാണ് അറിയുന്നത്.
എല്ലാ പുതിയ വിദ്യാർത്ഥികൾക്കുമായുള്ള ഓറിയന്റേഷൻ സെപ്റ്റംബർ 21 ന് ആരംഭിക്കും.
കോവിഡ് -19 സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നത് 2021 ന്റെ തുടക്കം വരെയെങ്കിലും തുടരേണ്ടി വരുമെന്നാണ് കോളേജ് പ്രതീക്ഷിക്കുന്നത്.