ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ VAT Rate നവംബർ 1 ഞായറാഴ്ച മുതൽ 13.5 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറയും.
കുറച്ച VAT Rate Hospitality sector, Catering and Restaurant supply companies, Tourist Accommodation, Cinemas, Theatres, Museums, Historic houses, Open farms, Amusement parks,Certain printed matter and hairdressing എന്നീ മേഖലകളിലാണ് ബാധകമാവുന്നത്. 2021 ഡിസംബർ വരെ ഇത് 9% ആയി തുടരും.
പല ബിസിനസ്സുകളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണെന്നും തുറന്നിരിക്കുന്നവ ഗണ്യമായി കുറഞ്ഞ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ഡോനോഹോ അറിയിച്ചു.
VAT Rate 9% ആക്കുമ്പോൾ വലുതും ചെറുതുമായ ഏകദേശം 14600 ബിസിനെസ്സുകൾക്ക് അതിന്റെ പ്രയോജനം ലഭിക്കും.