ടാക്സ് ഇൻകമുള്ള സെല്ഫ് എംപ്ലോയ്ഡ് ജോലിക്കാർക്കും പെയിഡ് ജോലിക്കാർക്കും ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള ടൈം ലിമിറ്റ് 4 ആഴ്ചകൂടി നീട്ടി. ഏകദേശം 500,000 ആളുകൾ അയർലണ്ടിൽ ഓരോ വർഷവും പെയ്ഡ് ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നു.
റവന്യൂവിലേക്ക് പണമടയ്ക്കാനിരിക്കുന്ന ടാക്സ് പെയേഴ്സിനോട് അവരുടെ പെൻഷൻ ഫണ്ടിലേക്ക് അധിക സംഭാവന നൽകി ചില നികുതികൾ ലാഭിക്കാൻ ബ്രോക്കേഴ്സ് അയർലണ്ട് നിർദ്ദേശിച്ചു.
ഈ വർഷം ടാക്സ് അടയ്ക്കാൻ ഫണ്ടില്ലാത്ത ആളുകൾക്ക് സർക്കാർ അടുത്തിടെ അവതരിപ്പിച്ച പദ്ധതി പ്രകാരം കുടിശ്ശികയുള്ള തുക “വെയർഹൗസ്” ചെയ്യാൻ കഴിയും.
ഓൺലൈൻ പേയ്മെന്റിന്റെയും, E-ഫയലിംഗിന്റെയും സമയപരിധി ഡിസംബർ 10 വരെ നീട്ടിയതായി ഫിനാൻസ് ഡിപ്പാർട്മെൻറ് അറിയിച്ചു. ഹെൽത്ത് ഇൻകം സ്വീകരിക്കുന്നവർക്ക്, ഈ മാസത്തിന്റെ അവസാന ദിവസമാണ് സമയപരിധി.
ഓരോ 100 യൂറോയ്ക്കും 40 യൂറോ വീതമാണ് പെൻഷൻ സംഭാവന ലഭിക്കുന്നതെന്ന് ബ്രോക്കേഴ്സ് അയർലണ്ട് അറിയിച്ചു. 35,300 യൂറോയോ അതിൽ കൂടുതലോ ഉള്ള പെൻഷന് സംഭാവന ചെയ്തവരിൽ കുറഞ്ഞ വരുമാനമുള്ളവർക്ക് 100 യൂറോയ്ക്ക് 20 യൂറോ വീതവും പെൻഷൻ സംഭാവന ലഭിക്കും.