ഗ്രംപി പൂച്ച ഇനി ഓർമ്മകളിൽ മാത്രം

ഇന്റർനെറ്റിൽ വൈറലായ ഗ്രംപി പൂച്ച മെയ് 14 ചൊവ്വാഴ്ച്ച എന്നന്നേയ്ക്കുമായി വിട പറഞ്ഞു. കേട്ടാൽ അതിശയം എന്ന് തോന്നാം.

ഫേസ്ബുക്കിൽ 8.5 മില്യൺ ഫോള്ളോവേർസ് ഉണ്ടായിരുന്ന സൂപ്പർ സ്റ്റാർ ആയിരുന്നു ഗ്രംപി പൂച്ച.
ഇൻസ്റ്റാഗ്രാമിൽ 2.4 മില്യൺ ഫോള്ളോവേർസ് ആണ് ഗ്രംപി പൂച്ചയ്ക്ക് ഉണ്ടായിരുന്നത്.
ട്വിറ്ററിൽ 1.52 മില്യൺ ഫോള്ളോവേർസും ഉണ്ടായിരുന്നു.

ട്വിറ്ററിൽ വന്ന മരണ വാർത്ത ശ്രദ്ധേയമാണ്. യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ആണ് മരണ കാരണമെന്ന് മരണ വിവരണ കത്തിൽ പറയുന്നു. അവസാന നാളുകളിൽ പ്രൊഫഷണൽ കെയറും ഫാമിലിയുടെ കെയറും നന്നായി ലഭിച്ചിരുന്നത്രെ. വീട്ടിൽ തന്നെ അവളുടെ അമ്മയുടെ കൈക്കുള്ളിൽ കിടന്നായിരുന്നു അവൾ അന്ത്യശ്വാസം വലിച്ചത്.

ടാർഡർ സോസ് എന്നായിരുന്നു അവളുടെ ശരിയായിട്ടുള്ള പേര്. 2012ലാണ് ഗ്രംപി ജനശ്രദ്ധ നേടുന്നത്. ടിവി ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

അവിശ്വസനീയമാംവിധം ഹൃദയഭേദകമായ വാർത്ത എന്നാണ് ഗ്രംപിയുടെ മരണത്തെ അവളുടെ ഫാമിലി വിശേഷിപ്പിച്ചത്.

Share This News

Related posts

Leave a Comment