ഡബ്ലിൻ സിറ്റി സെന്ററിലെ കപുച്ചിൻ ഡേ സെന്ററിൽ ഇന്നലെ 2,800 ഓളം ഫുഡ് വൗച്ചറുകൾ വിതരണം ചെയ്തു. 1970 കളുടെ അവസാനം മുതൽ എല്ലാ വർഷവും, ആവശ്യമുള്ള ആളുകൾക്ക് കപുച്ചിൻ ഡേ സെന്റർ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യാറുണ്ട്, ക്രിസ്മസ് കാലഘട്ടത്തിൽ അവരെ സഹായിക്കുന്നതിന് ആളുകൾക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ഈ വർഷം, കോവിഡ് -19 എന്ന മഹാമാരിയുടെ ആഘാതത്തെ തുടർന്ന് കാര്യങ്ങൾ വ്യത്യസ്തമായി നടക്കുന്നു. സാമൂഹ്യ അകലം പാലിക്കൽ നിയന്ത്രണങ്ങൾ കാരണം ഡസൻ കണക്കിന് സന്നദ്ധപ്രവർത്തകർ ഹാംപറുകൾ പായ്ക്ക് ചെയ്യുന്നതിന് കപുച്ചിൻ ഡേ സെന്റർന് സാധ്യമാകുമായിരുന്നില്ല. എന്നിരുന്നാലും പരമാവധി ഹാംപറുകൾ കോവിഡിന്റെ ഈ സമയത്തും അവർക്ക് പായ്ക്ക് ചെയ്യുവാൻ കഴിഞ്ഞു.
ഈ വർഷം കഴിഞ്ഞ പല വർഷത്തേക്കാളും ആളുകൾക്ക് ഒരു ഫുഡ് സ്റ്റോറിൽ ചെലവഴിക്കാൻ കഴിയുന്ന 40 യൂറോ വിലയുള്ള ഫുഡ് വൗച്ചറുകൾ നൽകാൻ തീരുമാനിച്ചതായി കപുച്ചിൻ സെന്റർ അറിയിച്ചു. ഓരോ ദിവസവും 800 മുതൽ 850 വരെ ടേക്ക്-എവേ ഡിന്നറുകളും 250 ഓളം ടേക്ക്-എവേ ബ്രേക്ക്ഫാസ്റ്റുകളും ഡബ്ലിൻ സിറ്റി സെന്ററിലെ കപുച്ചിൻ ഡേ സെന്റർ അയർലണ്ടിലെ ആളുകൾക്കായി വിതരണം ചെയ്യുന്നു.