പുൽക്കൂട്ടിൽ പിറന്ന ഉണ്ണിഈശോയെ കാണുവാൻ നക്ഷത്രം കണ്ടെത്തിയ വിദ്വാന്മാർ കാഴ്ചവെച്ച പൊന്ന്, മൂര്‍, കുന്തിരിക്കം പോലെ ഈ കോവിഡ് കാലത്ത് നമുക്ക് നമ്മളെ തന്നെ ദിവ്യബലിയായി സ്വർഗീയ നാഥന് സമർപ്പിക്കാം.
ഷാജി ജോണിന്റെ വരികൾക്ക് അലക്സ് എബ്രഹാം സംഗീതം നൽകി പ്രശസ്ത സിനിമ പിന്നണി ഗായകൻ ശ്രീ മധു ബാലകൃഷ്ണൻ ആലപിച്ച ഈ മനോഹരമായ ക്രിസ്മസ് ഗാനം ദിവ്യരാവ് നിങ്ങൾക്കായി സമർപ്പിക്കുന്നു .ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ച അലക്സ് എബ്രഹാം ഡബ്ലിനിലുള്ള മലയാളി സമൂഹത്തിനെല്ലാം വളരെ സുപരിചിതനാണ് …
പ്രിയപ്പെട്ട നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും , സഹകരണവും , അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു . മാനവർക്കു സാന്ത്വനം നല്കുവാൻ, അനുഗ്രഹീതമായ ഈ ഗാനം ഒരുക്കിയിരിക്കുന്നതു ATL Brothers ആണ്.