വടക്കൻ അയർലണ്ടിൽ കോവിഡ് -19 ബാധിച്ച് ആറ് പേർ മരിച്ചു. 297 പേർ രോഗബാധിതരാണെന്ന് മേഖലയിലെ ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ 434 പേർ രോഗബാധിതരായി ആശുപത്രിയിലാണ്, 53 പേർ ICU വിലും. അതേസമയം, 438,708 വാക്സിനുകൾ ഈ മേഖലയിൽ നൽകിയിട്ടുണ്ട്. 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 94 ശതമാനവും ഇതിൽ ഉൾപ്പെടുന്നു – 67,824 പേർ. ബാക്കി ആറ് ശതമാനത്തിൽ ഗണ്യമായ എണ്ണം വീടുകളിലോ ആശുപത്രിയിലോ കഴിയുന്ന ആളുകളായിരിക്കും.
വടക്കൻ അയർലണ്ടിലെ സ്കൂളുകൾ വീണ്ടും തുറക്കുന്ന കാര്യത്തിൽ വ്യാഴാഴ്ച നിർണായക തീരുമാനങ്ങൾ എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മാർച്ച് എട്ടിന് (തിങ്കളാഴ്ച) സ്കൂളുകൾ പൂർണ്ണമായും തുറക്കുമോ ഇല്ലയോ എന്നത് സംശയത്തിലാണ്, അത് പൊതുജനാരോഗ്യ സാഹചര്യത്തെ ആശ്രയിച്ചിരിക്കും. നിലവിലെ പഠന ക്രമീകരണങ്ങളിൽ മാർച്ച് എട്ടിന് മാറ്റം വരുത്തിയാൽ, എല്ലാ വിദ്യാർത്ഥികൾക്കും ഉടനടി ക്ലാസ് മുറിയിലേക്ക് മടങ്ങാൻ കഴിഞ്ഞേക്കില്ല എന്ന് ചില പഠന റിപോർട്ടുകൾ സൂചിപ്പിക്കുന്നു.