റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ 306 കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു കൂടാതെ ഒരു മരണവും, ഇതോടെ രാജ്യത്ത് ആകെ 2,053 കോവിഡ് -19 മരണങ്ങളും 72,544 കേസുകളും സ്ഥിരീകരിച്ചു.
ഇന്ന് അറിയിച്ച കേസുകളിൽ:
56 പുരുഷന്മാർ / 148 സ്ത്രീകൾ ആണുള്ളത്.
67 ശതമാനം പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളുടെ കണക്കുകൾ പ്രകാരം 108 ഡബ്ലിനിലും 30 ലിമെറിക്കിലും 22 ഗോൽവേയിലും 17 ഡൊനെഗലിലും 15 വിക്ലോയിലും 14 കോർക്കിലും ബാക്കി 100 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു.
ഇന്ന് ഉച്ചയോടെ 244 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ICU-വിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് കോവിഡ് -19 രോഗികൾ ഐറിഷ് ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നാളെ മുതൽ ലെവൽ-5 കോവിഡ് -19 നിയന്ത്രണങ്ങൾ ഉപേക്ഷിച്ച് ലെവൽ-3 യിലേക്ക് പ്രവേശിക്കാൻ രാജ്യം ഒരുങ്ങുന്നു.