ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിൽ 456 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു.
രോഗവുമായി ബന്ധപ്പെട്ട ആറ് മരണങ്ങളും വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ മൊത്തം മരണങ്ങളുടെ എണ്ണം 1,978 ഉം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 67,526 ഉം ആയി തുടരുന്നു.
ഇന്ന് അറിയിച്ച കേസുകളിൽ:
210 പുരുഷന്മാർ / 246 സ്ത്രീകൾ ആണുള്ളത്.
69% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഡബ്ലിനിൽ 151, ലിമെറിക്കിൽ 38, കോർക്കിൽ 27, ഡൊനെഗലിൽ 27, ഗോൽവേയിൽ 27, ബാക്കി 186 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നുവെന്ന് റിപോർട്ടുകൾ.
ഇന്ന് ഉച്ചകഴിഞ്ഞ് 254 കോവിഡ് -19 രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്, അതിൽ 32 പേർ ICU വിൽ തുടരുന്നു.