ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 4,962 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) കോവിഡ് -19 നുമായി ബന്ധപ്പെട്ട ഏഴ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിലെ മൊത്തം മരണസംഖ്യ 2,259 ആയി. ഇന്നുവരെയുള്ള കോവിഡ് -19 കേസുകളിൽ മൊത്തം 101,887 കേസുകൾ അയർലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.
ഇന്ന് അറിയിച്ച കേസുകളിൽ:
2,408 പുരുഷന്മാർ / 2,539 സ്ത്രീകൾ ആണുള്ളത്. 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളുടെ സ്ഥിതികൾ പ്രകാരം 1,260 കേസുകൾ ഡബ്ലിനിലും 652 ലിമെറിക്കിലും 350 കോർക്കിലും 321 ലൂത്തിലും 238 മെത്തിലും ബാക്കി 2,141 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു.
ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 685 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 62 പേർ ICU വിൽ തുടരുകയാണ്.