776 പുതിയ കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു.
കോവിഡ് -19 സ്ഥിരീകരിച്ച 29 പേർ കൂടി ഇന്ന് മരിച്ചതായി കണക്കുകൾ. ഇതിൽ 17 മരണങ്ങൾ ഫെബ്രുവരിയിലും 12 എണ്ണം ജനുവരിയിലും സംഭവിച്ചതായി എൻപിഇറ്റി സ്ഥിരീകരിച്ചു. മരിച്ചവരുടെ ശരാശരി പ്രായം 77 വയസ്സും പ്രായപരിധി 29 മുതൽ 95 വരെയുമായിരുന്നു.
അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം ഇതോടെ 4,300 ആയി, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 218,251 ആണ്.
ഇന്ന് അറിയിച്ച കേസുകളിൽ:
394 പുരുഷന്മാരും 379 സ്ത്രീകളുമാണ് അടങ്ങിയിട്ടുള്ളത്, അതിൽ 67% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകളുടെ സ്ഥിതിയനുസരിച്ച് 278 കേസുകൾ ഡബ്ലിനിലും 69 എണ്ണം ഗോൽവേയിലും 57 എണ്ണം മീത്തിലും, 52 കിൽഡെയറിലും, 48 കേസുകൾ ഡൊനെഗലിലും, ബാക്കി 272 കേസുകൾ മറ്റ് കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു. ഇന്ന് രാവിലെ 574 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 136 പേർ ഐസിയുവിലാണ്.