അയർലണ്ടിൽ കോവിഡ് -19 സ്ഥിരീകരിച്ച 4 പേർ കൂടി മരിച്ചതായി പബ്ലിക് ഹെൽത്ത് ടീം സ്ഥിരീകരിച്ചു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) 764 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ അയർലണ്ടിൽ മരണമടഞ്ഞവരുടെ എണ്ണം ഇപ്പോൾ 2,158 ആണ്, അതേസമയം കേസുകളുടെ എണ്ണം 79,542 ആയി.
ഇന്നലെ അറിയിച്ച കേസുകളിൽ:
403 പുരുഷന്മാരും 355 സ്ത്രീകളുമാണ് ഉള്ളത്. 67% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നലത്തെ കേസുകളുടെ നിലയനുസരിച്ച് ഡബ്ലിനിൽ 284, കോർക്കിൽ 44, ഡൊനെഗലിൽ 52, വെക്സ്ഫോർഡിൽ 37, ലിമെറിക്കിൽ 70, ബാക്കി 277 കേസുകൾ മറ്റ് 20 കൗണ്ടികളിലായും വ്യാപിച്ച് കിടക്കുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് 233 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 29 പേർ ICU വിൽ തുടരുന്നു. നിലവിലെ 14 ദിവസത്തെ ദേശീയ സംഭവ നിരക്ക് ഒരു ലക്ഷത്തിന് 112.2 എന്ന കണക്കിലാണ്.