ഹെൽത്ത് ഓഫീസുകൾ രാജ്യത്ത് 6,888 കോവിഡ് -19 കേസുകൾ കണ്ടെത്തി, കൂടാതെ 8 മരണങ്ങളും സ്ഥിരീകരിച്ചു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) ഇപ്പോൾ വരെയുള്ള കണക്കനുസരിച്ച് മൊത്തം 147,613 കേസുകൾ റിപ്പോർട്ട് ചെയ്തതായി അറിയിച്ചു, കൂടാതെ 2,344 മരണങ്ങളും.
അറിയിച്ച കേസുകളിൽ:
3,252 പുരുഷന്മാർ / 3,595 സ്ത്രീകൾ ആണ് ഉൾപെട്ടിട്ടുള്ളത്. 60% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകളുടെ സ്ഥിതി കൗണ്ടികളനുസരിച്ച് ഡബ്ലിനിൽ 2,088, കോർക്കിൽ 862, ലിമെറിക്കിൽ 469, വാട്ടർഫോർഡിൽ 320, വെക്സ്ഫോർഡിൽ 405, ബാക്കി 2,744 കേസുകൾ മറ്റ് കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ 14 ദിവസത്തെ സംഭവ നിരക്ക് (14 day Incidence Rate) മോനാഘൻ, ലോത്ത് എന്നിവിടങ്ങളിൽ തുടരുന്നു, യഥാക്രമം ഒരു ലക്ഷത്തിന് 2,525, 2,201.2 കേസുകൾ. ഇന്ന് 2,088 പുതിയ കേസുകൾ സ്ഥിരീകരിച്ച ഡബ്ലിനിൽ ഒരു ലക്ഷത്തിന് 1,477.4 ആണ് 14 ദിവസത്തെ സംഭവ നിരക്ക്.