ഹെൽത്ത് ഓഫീസുകൾ രാജ്യത്ത് 6,521 കോവിഡ് -19 കേസുകൾ കണ്ടെത്തി, 10 മരണങ്ങളും സ്ഥിരീകരിച്ചു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതുമുതൽ ഇപ്പോൾ വരെ മൊത്തം 127,657 കേസുകൾ റിപ്പോർട്ട് ചെയ്തതായി അറിയിച്ചു, കൂടാതെ 2,307 മരണങ്ങളും.
അറിയിച്ച കേസുകളിൽ:
3,070 പുരുഷന്മാർ / 3,432 സ്ത്രീകൾ ആണുള്ളത്. 62% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകളുടെ സ്ഥിതി കൗണ്ടികളനുസരിച്ച് ഡബ്ലിനിൽ 2,174, കോർക്കിൽ 571, ലിമെറിക്കിൽ 382, വാട്ടർഫോർഡിൽ 342, വെക്സ്ഫോർഡിൽ 315, ബാക്കി 2,737 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു.
ഇന്നലെ വൈകുന്നേരത്തോടെ 1,043 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 96 പേർ ICU വിൽ തുടരുന്നു.