അയർലണ്ടിൽ 4,929 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച എട്ട് പേർ കൂടി മരിച്ചതായും ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു.
അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 2,352 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 152,539 ഉം.
ഇന്നലെ അറിയിച്ച കേസുകളിൽ:
2,250 പുരുഷന്മാർ / 2,641 സ്ത്രീകൾ ആണ് ഉൾപെട്ടിട്ടുള്ളത്. 59% പേർ 45 വയസ്സിന് താഴെയുള്ളവരും.
ഇന്നലെ അറിയിച്ച കേസുകൾ കൗണ്ടികളനുസരിച്ച് നോക്കിയാൽ ഡബ്ലിനിൽ 1,513, കോർക്കിൽ 695, ലിമെറിക്കിൽ 320, വെക്സ്ഫോർഡിൽ 305, ഗോൽവേയിൽ 225, ബാക്കി 1,871 കേസുകൾ ബാക്കിയുള്ള കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 1,582 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 146 പേർ ICU-വിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 156 പേരെയാണ് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.