അയർലണ്ടിൽ കോവിഡ് -19 സ്ഥിരീകരിച്ച 11 പേർ മരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. കൂടാതെ 366 കൊറോണ വൈറസ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ മരണമടഞ്ഞ മൊത്തം ആളുകളുടെ എണ്ണം 1,995 ഉം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 68,686 ഉം ആയിരിക്കുകയാണ് അയർലണ്ടിൽ.
ഇന്ന് അറിയിച്ച കേസുകളിൽ:
169 പുരുഷന്മാരും 197 സ്ത്രീകളും ആണുള്ളത്.
61% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഡബ്ലിനിൽ 84, ലിമെറിക്കിൽ 44, കോർക്കിൽ 34, ഡൊനെഗലിൽ 34, റോസ്‌കോമോണിൽ 24, ബാക്കി 146 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു.
ഇന്ന് വൈകുന്നേരത്തോടെ ഏകദേശം 272 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 34 പേർ ഇപ്പോഴും ICU വിൽ തുടരുന്നു.