പബ്ലിക് ഹെൽത്ത് അയർലണ്ടിൽ 335 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. കൂടാതെ അഞ്ച് മരണവും ഇന്ന് സ്ഥിരീകരിച്ചു.
കോവിഡ് -19 വൈറസ് ബാധിച്ചതിനുശേഷം 64,855 പേർ അയർലണ്ടിൽ പോസിറ്റീവ് ആയി, കൂടാതെ 1,945 പേർ മരണമടയുകയും ചെയ്തു.
ഇന്ന് സ്ഥിരീകരിച്ച കേസുകളിൽ 155 പുരുഷന്മാരും 177 സ്ത്രീകളും, 64% പേർ 45 വയസ്സിന് താഴെയുള്ളവരുമാണ്.
72 കേസുകൾ ഡബ്ലിനിലും 41 ഡൊനെഗലിലും 26 മയോയിലും 25 കോർക്കിലും 23 കെറിയിലുമാണ് ഇന്ന് സ്ഥിരീകരിച്ചത്. ബാക്കി 148 കേസുകൾ മറ്റ് 19 പല കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു.
284 കോവിഡ് -19 രോഗികൾ നിലവിൽ ആശുപത്രിയിലുണ്ട്, 40 കോവിഡ് -19 രോഗികൾ ICU-വിലും.
അയർലണ്ടിൽ കേസുകൾ കുറയുന്നുണ്ടെങ്കിലും മരണനിരക്കിൽ കുറവ് അനുഭവപ്പെടുന്നില്ല എന്നതാണ് വാസ്തവം.