കൊറോണ വൈറസ്: അയർലണ്ടിൽ 310 കേസുകൾ

അയർലണ്ടിൽ 310 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 15 പേർ കൂടി ഇന്നലെ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.  ഇതോടെ അയർലണ്ടിലെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,117 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 75,203 *ഉം.

ഒരു ലക്ഷം ജനസംഖ്യയിൽ അയർലണ്ടിലെ 14 ദിവസത്തെ ഇൻസിഡന്റ് റേറ്റ് 79.5 കേസുകളാണ്. ഒൻപത് കൗണ്ടികൾ നാഷണൽ ഇൻസിഡന്റ് റേറ്റിനു മുകളിലാണ്: ഡൊനെഗൽ (227), കിൽകെന്നി (192), ലോത്ത് (154), ലിമെറിക്ക് (136), മോനാഘൻ (124), കാർലോ (121), വിക്ലോ (114), ഡബ്ലിൻ (94), ടിപ്പററി (80).

ഇന്നലെ ഉച്ചയോടെ 202 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 36 പേർ ICU വിൽ തുടരുന്നു.

ഇന്നലെ അറിയിച്ച കേസുകളിൽ:

162 പുരുഷന്മാരും 148 സ്ത്രീകളുമാണ് ഉൾപെട്ടിട്ടുള്ളത്. 61% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.

കേസുകളുടെ കണക്കുകൾ കൗണ്ടികൾ പ്രകാരം:-

ഡബ്ലിനിൽ 80, ഡൊനെഗലിൽ 27, ലോത്തിൽ 25, കിൽകെന്നിയിൽ 15, വാട്ടർഫോർഡിൽ 15, ടിപ്പററിയിൽ 15, മീത്തിൽ 15, ബാക്കി 118 കേസുകൾ മറ്റ് 16 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു.

Share This News

Related posts

Leave a Comment