കോവിഡ് -19 നുമായി ബന്ധപ്പെട്ട് പുതിയ മരണങ്ങളൊന്നും അയർലണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് പബ്ലിക് ഹെൽത്ത് ഓഫീസുകൾ സ്ഥിരീകരിച്ചു. 301 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ ഇന്നലെ സ്ഥിരീകരിച്ചു.
അയർലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം ഇപ്പോൾ 74,246 ആണ്, മരണങ്ങളുടെ എണ്ണം 2,099 ആയി തന്നെ തുടരുന്നു.
ഇന്നലെ സ്ഥിരീകരിച്ച കേസുകളിൽ:
133 പുരുഷന്മാർ / 168 സ്ത്രീകൾ ആണ് ഉൾപെട്ടിട്ടുള്ളത്.
64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നലത്തെ കേസുകളുടെ കണക്കുകൾ കാണിക്കുന്നത് ഡബ്ലിനിൽ 119, ഡൊനെഗലിൽ 32, കോർക്കിൽ 16, കിൽഡെയറിൽ 13, കിൽകെന്നിയിൽ 13, ബാക്കി 108 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു.
ഇന്നലെ സ്ഥിരീകരിച്ച 231 കോവിഡ് -19 രോഗികളിൽ 28 പേർ ഐസിയുവിലാണ്. 14 ദിവസത്തെ നാഷണൽ ഇൻസിഡന്റ് റേറ്റ് നിലവിൽ ഒരു ലക്ഷത്തിൽ 80.7 കേസുകളാണ്.