അയർലണ്ടിൽ കോവിഡ് -19 നുമായി ബന്ധപ്പെട്ട് ആറ് പേർ കൂടി മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിൽ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്പോൾ 2,086 ആയി.
നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇഇടി) 265 കേസുകൾ കൂടി സ്ഥിരീകരിച്ചതായും അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 73,491 ആയതായും അറിയിച്ചു.
ഇന്ന് അറിയിച്ച കേസുകളിൽ:
133 പുരുഷന്മാരും 131 സ്ത്രീകളുമാണ് ഉള്ളത്, 66% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകളുടെ നിലവാരം ഇങ്ങനെയാണ് – ഡബ്ലിനിൽ 84, ലോത്തിൽ 28, ലിമെറിക്കിൽ 27, ഡൊനെഗലിൽ 19, വിക്ലോയിൽ 15, ഗോൽവേയിൽ 15, ബാക്കി 77 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു.