അയർലണ്ടിൽ 248 പുതിയ കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഓഫീസുകൾ സ്ഥിരീകരിച്ചു.
നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇറ്റി) മൂന്ന് കോവിഡ് -19 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ് -19 നുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം ഇപ്പോൾ 2,123 ആയി, മൊത്തം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 75,756 ഉം ആയി.
ഇന്നലത്തെ 99 കേസുകൾ ഡബ്ലിനിലാണ്, 21 എണ്ണം ലോത്തിൽ, 16 ലിമെറിക്കിൽ, 15 മീത്തിൽ, 13 കവാനിൽ, ബാക്കിയുള്ള 83 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു.
ഒരു ലക്ഷം ജനസംഖ്യയിൽ അയർലണ്ടിലെ 14 ദിവസത്തെ സംഭവ നിരക്ക് (Incident Rate) ഡിസംബർ 11 ലെ കണക്കനുസരിച്ച് 81.5 ആണ്.
ഇന്നലെ അറിയിച്ച കേസുകളിൽ:
124 പുരുഷന്മാരും 122 സ്ത്രീകളുമാണ് അടങ്ങിയിട്ടുള്ളത്.
67% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
നിലവിൽ 185 കോവിഡ് -19 രോഗികളാണ് ആശുപത്രിയിൽ ഉള്ളത്, ഇതിൽ 31 പേർ ഐസിയുവിലാണ്.