അയർലണ്ടിൽ 227 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 5 പേർ കൂടി മരണമടഞ്ഞതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം 2,102 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 74,900 *ഉം.
ഒരു ലക്ഷം ജനസംഖ്യയിൽ അയർലണ്ടിലെ 14 ദിവസത്തെ ഇൻസിഡന്റ് റേറ്റ് 79.5 കേസുകളാണ്. ഒൻപത് കൗണ്ടികൾ നാഷണൽ ഇൻസിഡന്റ് റേറ്റിനു മുകളിലാണ്: ഡൊനെഗൽ (227), കിൽകെന്നി (192), ലോത്ത് (154), ലിമെറിക്ക് (136), മോനാഘൻ (124), കാർലോ (121), വിക്ലോ (114), ഡബ്ലിൻ (94), ടിപ്പററി (80).
ഇന്നലെ ഉച്ചയോടെ 224 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 38 പേർ ഐസിയുവിലാണ്.
ഇന്നലെ അറിയിച്ച കേസുകളിൽ:
98 പുരുഷന്മാരും 129 സ്ത്രീകളുമാണ് ഉൾപെട്ടിട്ടുള്ളത്. 64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകളുടെ കണക്കുകൾ കൗണ്ടികൾ പ്രകാരം:- ഡബ്ലിനിൽ 70, ഡൊനെഗലിൽ 26, ലിമെറിക്കിൽ 19, ലോത്തിൽ 14, കിൽകെന്നിയിൽ 14, ബാക്കി 84 കേസുകൾ മറ്റ് 17 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു.
രണ്ട് ദിവസമായി മരണനിരക്കോന്നും തന്നെ ഇല്ലാതെയിരുന്നതാണ്, എന്നാൽ ഇന്നലെ വീണ്ടും മരണനിരക്ക് ഉയർന്നു.