ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 1,546 പുതിയ കോവിഡ് -19 കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ കണക്കുകൾ പ്രകാരം (എൻപിഇറ്റി) കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിതരായ ഒൻപത് രോഗികളും മരിച്ചു.
അയർലണ്ടിലെ കോവിഡ് -19 നുമായി ബന്ധപ്പെട്ട് ഇത്‌വരെയുള്ള മരണങ്ങളുടെ എണ്ണം 2,213 ആയിരിക്കുകയാണ്. പകർച്ചവ്യാധിയുടെ തുടക്കം മുതൽ ഇത്‌വരെ ആകെ 88,439 കേസുകൾ സ്ഥിരീകരിച്ചു.
ഇന്നലെ അറിയിച്ച കേസുകളിൽ:
757 പുരുഷന്മാരും 788 സ്ത്രീകളുമാണ് അടങ്ങിയിട്ടുള്ളത് അതിൽ 66% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ശരാശരി പ്രായം കണക്കാക്കിയാൽ ഏകദേശം 34 വയസ്സ്.
ഇന്നലത്തെ കേസുകളുടെ നിലവാരമനുസരിച്ച് 444 കേസുകൾ ഡബ്ലിനിലും 203 കോർക്കിലും 111 ലോത്തിലും 87 ലിമെറിക്കിലും 85 എണ്ണം ഡൊനെഗലിലും ബാക്കി 616 കേസുകൾ മറ്റ് കൗണ്ടികളിലുമായി നിലകൊള്ളുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഏകദേശം 411 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 34 പേർ ഐസിയുവിലാണ്.