പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 1,062 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു, മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 197,553 ആയി. കൂടാതെ, കോവിഡ് -19 ബാധിച്ച 10 പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് -19 ബാധിച്ച് അയർലണ്ടിൽ മരിച്ചവരുടെ എണ്ണം 3,317 ആയി.
ഇന്നലെ അറിയിച്ച കേസുകളിൽ:
506 പുരുഷന്മാരും 546 സ്ത്രീകളുമാണ് ഉള്ളത്, 57% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
കേസുകൾ കൗണ്ടി തിരിച്ച് ഡബ്ലിനിൽ 335, വെക്സ്ഫോർഡിൽ 73, കോർക്കിൽ 137, കിൽഡെയറിൽ 54, ഗോൽവേയിൽ 58, ബാക്കി 405 കേസുകൾ മറ്റ് കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു
ഇന്നലെ ഉച്ചയോടെ 1,436 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 207 പേർ ഐസിയുവിൽ തുടരുകയാണ്.