കൊറോണ വൈറസ്: അയർലണ്ടിൽ 1013 കേസുകൾ

പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 1013 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു, മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 199,430 ആയി. കൂടാതെ, കോവിഡ് -19 ബാധിച്ച 94 പേർ ഇന്നലെ അയർലണ്ടിൽ മരണമടഞ്ഞു. ഇതോടെ കോവിഡ് -19 ബാധിച്ച് അയർലണ്ടിൽ മരിച്ചവരുടെ എണ്ണം 3,512 ആയി.

ഇന്നലെ അറിയിച്ച കേസുകളിൽ:

465 പുരുഷന്മാരും 543 സ്ത്രീകളുമാണ് ഉള്ളത്, 56% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.

കേസുകൾ കൗണ്ടി തിരിച്ച് ഡബ്ലിനിൽ 337, ഗോൽവേയിൽ 96, കോർക്കിൽ 65, കിൽഡെയറിൽ 60, ലൂത്തിൽ 48 ബാക്കി 407 കേസുകൾ മറ്റ് കൗണ്ടികളിലുമായി വ്യാപിച്ചിരിക്കുന്നു

ഇന്നലെ ഉച്ചയോടെ 1,334 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 203 പേർ ഐസിയുവിൽ തുടരുകയാണ്.

Share This News

Related posts

Leave a Comment