അയർലണ്ടിൽ കോവിഡ് -19 നുമായി ബന്ധപ്പെട്ട് ആറ് പേർ കൂടി മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിൽ മൊത്തം മരണമടഞ്ഞവരുടെ എണ്ണം ഇപ്പോൾ 1,908 ആണ്.
നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം കോവിഡ് -19 കേസുകളിൽ 772 എണ്ണം കൂടി ഇന്ന് സ്ഥിരീകരിച്ചതായും അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 61,059 ആയതായും അറിയിച്ചു.
ഇന്ന് അറിയിച്ച കേസുകളിൽ;
362 പുരുഷന്മാർ / 406 സ്ത്രീകൾ ആണുള്ളത്.
64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളിൽ 228 ഡബ്ലിനിലും, കോർക്കിൽ 120, മീത്തിൽ 50, ഡൊനെഗലിൽ 41, ഗോൽവേയിൽ 41, ബാക്കി 292 കേസുകൾ ശേഷിക്കുന്ന കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നു.
നിലവിൽ 325 പേർ ആശുപത്രിയിൽ ഉണ്ട്, അതിൽ 42 പേർ ഐസിയുവിലാണ്.