പബ്ലിക് ഹെൽത്ത് ഓഫീസുകൾ 675 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ ഇന്ന് സ്ഥിരീകരിച്ചു. ഇന്നത്തെ കേസുകളും ചേർത്ത് അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 59,434 ആയി.
കൂടാതെ 6 കോവിഡ് -19 മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം 1,896 ആയി.
ഇന്ന് സ്ഥിരീകരിച്ച കേസുകളിൽ 309 പുരുഷന്മാരും 364 സ്ത്രീകളുമാണ് ഉള്ളത്. ഇന്നത്തെ കേസുകളിൽ 65% ആളുകൾ 45 വയസ്സിന് താഴെയുള്ളവരാണ്.
നോർത്തേൺ അയർലണ്ടിൽ മാത്രം (ഇന്നലത്തേയും ചേർത്ത്) അഡിഷണൽ 9 മരണങ്ങളും 840 പുതിയ കോവിഡ് -19 കേസുകളും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് റിപോർട്ടുകൾ.