പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 243 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു, ഇതോടെ മൊത്തം കേസുകളുടെ എണ്ണം 71,942 ആയി. കൂടാതെ ഏഴ് പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ഇന്നത്തെ അപ്ഡേറ്റ് അയർലണ്ടിലെ മൊത്തം കോവിഡ് -19 മരണങ്ങളുടെ എണ്ണം 2,050 ആയി എത്തിക്കുന്നു.
ഇന്ന് അറിയിച്ച കേസുകളിൽ 137 പുരുഷന്മാരും 104 സ്ത്രീകളുമാണ് ഉൾപെട്ടിട്ടുള്ളത്.
71% കേസുകളും 45 വയസ്സിന് താഴെയുള്ളവരിലാണ്, ശരാശരി പ്രായം കണക്കാക്കിയാൽ 32 വയസ്സ്.
ഇന്ന് ഉച്ചകഴിഞ്ഞ് 254 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ഐസിയുവിലാണ്.
ഇന്ന് അറിയിച്ച കേസുകളിൽ 91 എണ്ണം ഡബ്ലിനിൽ നിന്നാണ്, 26 എണ്ണം ഡൊനെഗലിലും 18 കോർക്ക്, വാട്ടർഫോർഡിലും 16 ലിമെറിക്കിലുമാണ്. ബാക്കി 77 കേസുകൾ 18 മറ്റ് കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നുവെന്ന് റിപോർട്ടുകൾ.
14 ദിവസത്തെ നാഷണൽ ഇൻസിഡന്റ് റേറ്റ് ഇപ്പോൾ ഒരു ലക്ഷത്തിന് 93.7 എന്ന നിലയിലാണ്.