10 % ആളുകൾ പതിനെട്ടു വയസിനു മുകളിൽ പ്രായപൂർത്തിയായവർ കഴിഞ്ഞ വർഷം അയർലെന്റിൽ പീഡനത്തിനിരയായി എന്ന് HSE യുടെ പുതിയ കണക്കുകൾ പ്രകാരം സൂചന നൽകുന്നു. ഇത്തരത്തിലുള്ള പീഡനങ്ങൾ രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നടന്നപ്പോൾ ഏതാണ്ട് 12 % ആളുകൾ യാതൊന്നും ചെയ്യാതെ പീഡനങ്ങൾക്കു സാക്ഷിയാവുക മാത്രമാണ് ചെയ്തത്. റിപോർട്ടുകൾ സൂചിപ്പിക്കുന്നത് വെറും 40 % ആളുകൾ മാത്രമാണ് സേഫ് ഗാർഡിങ് വാൾനറബിൾ പീപ്പിൾ എന്ന HSE യുടെ കീഴിലുള്ള ഗവണ്മെന്റ് സഘടനയിൽ പീഡനത്തെപ്പറ്റി പരാതി നൽകിയിരിക്കുന്നത്.
ദുർബലരായ മുതിർന്നവരുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കാൻ പ്രവർത്തിക്കുന്ന 30 ഓളം ഓർഗനൈസേഷനുകളെ പ്രതിനിധീകരിക്കുന്ന ഒരു ഗവൺമെൻറ് സഘടനയാണ് സേഫ് ഗാർഡിങ് അയർലണ്ട്. ദുർബലരായ മുതിർന്നവരെ സംരക്ഷിക്കുന്നതിനുള്ള കൂടുതൽ ആവശ്യം ഉയർത്തിക്കൊണ്ടു ഫലപ്രദമായ നിയമനിർമാണം, 24 മണിക്കൂറോളം വിവരങ്ങൾ പിന്തുണ നൽകുന്ന ഹെൽപ്പ്ലൈൻ തുടങ്ങിയ ക്രമീകരണങ്ങൾ അത്യാവശമാന്നെന്നു അവർ റിപ്പോർട്ടിൽ ഉന്നയിച്ചു. സേഫ് ഗാർഡിങ് അയർലൈൻഡ് ചെയർപേഴ്സൺ പട്രീഷ്യ വെളിപ്പെടുത്തി പതിനായിരത്തിലധികം ദുർബലരായ മുതിർന്നവരെ പീഡിപ്പിച്ച കേസുകൾ HSE യുടെ വാർഷിക കണക്കുകളിൽ പ്രകാരം റെക്കോർഡ് ചെയ്തിരിക്കുന്നു. 2015 & 2017 രണ്ടു പുതിയ ബില്ലുകൾ ദുർബലരായ മുതിർന്നവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ അവതരിപ്പിച്ചെങ്കിലും ഇതുവരെയും കർശനമായി അവ പ്രയോഗത്തിൽ വന്നിട്ടില്ലായെന്നു ആയതിനാൽ എത്രേയും പെട്ടെന്നുതന്നെ അതിനുവേണ്ട നിയമ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം 10 % ഐറിഷുകാർ പീഡനത്തിനിരയായി – HSE റിപ്പോർട്ട്
Share This News