കമ്പനികൾ “പാൻഡെമിക് സബ്സിഡി സ്‌കീം” അനധികൃതമായി ഉപയോഗിച്ചതായി സംശയിക്കുന്നു

മാർച്ച് മുതൽ ഓഗസ്റ്റ് വരെ Temporary Wage Subsidy Scheme (ടിഡബ്ല്യുഎസ്എസ്) ഉപയോഗിച്ച 1,600 ഓളം തൊഴിലുടമകളെ വിശദമായ അവലോകനങ്ങൾക്ക് വിധേയമാക്കുന്നു.

പകർച്ചവ്യാധിയുടെ ആദ്യ ഘട്ടത്തിൽ ടി‌ഡബ്ല്യുഎസ്എസ് പേയ്‌മെന്റുകൾ എടുത്ത 66,500 ബിസിനസുകളിലുടനീളം 80 ശതമാനംത്തോളം ചെക്കിങ്ങുകൾ ഇതിനോടകം പൂർത്തിയാക്കി. അവലോകനത്തിലുള്ള കമ്പനികൾ സ്കീം ഉപയോഗിക്കുന്നതിലെ ക്രമക്കേടുകൾ അഥവാ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്തതായി സംശയിക്കപ്പെടുന്നു. ടി‌ഡബ്ല്യുഎസ്എസ് ഉപയോഗിച്ച 90 ശതമാനം കമ്പനികളും ഈ പ്രക്രിയയുടെ ഭാഗമായി പെയ്‌സ്‌ലിപ്പുകൾ സമർപ്പിക്കുകയും പലരും ഇതിനകം തന്നെ അധികമായി ലഭിച്ച സബ്‌സിഡികൾ തിരികെ നൽകുകയും ചെയ്തു. ഫയലിംഗ് കാലാവധി പൂർത്തിയാക്കിയ കമ്പനികൾക്ക് വരുമാനത്തിന്റെ ഏതെങ്കിലും കടങ്ങൾ റവന്യൂവിന്റെ Tax Warehousing സ്കീമിൽ ഉൾപ്പെടുത്താൻ അർഹതയുണ്ട്.

ഡിസംബറിലെ കണക്കുകൾ പ്രകാരം 1.9 ബില്യൺ യൂറോയുടെ നികുതി ബാധ്യതകളും ഓവർപെയ്ഡ് സബ്സിഡികളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ തുകയുടെ ഭൂരിഭാഗവും – ഏകദേശം 1.2 ബില്ല്യൺ യൂറോ – VAT മായി ബന്ധപ്പെട്ട കടമാണ്. ബാക്കിയുള്ളത് ഒരു ചെറിയ തുക ആദായനികുതിയോടെ തൊഴിലുടമകളുടെ ‘PAYE’ debt ആയും കണക്കാക്കപ്പെടുന്നു. ധനകാര്യ ബില്ലിൽ യോഗ്യത നേടിയ self-assessed income tax liabilities ഉൾപ്പെടുത്തുന്നതിനായി ടാക്സ് വെയർഹൗസ് കണക്കുകൾ ജനുവരിയിൽ വീണ്ടും അപ്‌ഡേറ്റ് ചെയ്യുമെന്ന് ഫിനാൻസ് ഡിപ്പാർട്മെൻറ് അറിയിച്ചു.

Share This News

Related posts

Leave a Comment