അയർലണ്ട്: ജപമാല മാസത്തിൽ ലോകം മുഴുവനും വേണ്ടി ഒരു പ്രാർത്ഥന സമ്മാനവുമായി ഐയർലണ്ടിൽ നിന്നും വീണ്ടും ഫാ. രാജേഷ് മേച്ചിറാകത്ത് . ജപമാല മാസാചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ചു കുടുംബങ്ങളുടെ പ്രിയ ഗായിക ചിത്ര അരുൺ ആലപിക്കുന്ന ഏറ്റവും പുതിയ മരിയൻ ഗാനമാണ് “ഓരോ കുടുംബവും പ്രാർത്ഥിക്കും നേരം”.
ഹൃദയസ്പർശിയായ ഈ ഗാനം Black & White Creations ന്റെ ബാനറിൽ Fr. Rajesh Mechirakath രചനയും സംഗീതവും നിർവഹിച്ച് Music Shack Christian Devotional Songs എന്ന യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടും ഇന്ന് റിലീസ് ചെയുന്നു. സംഗീത മേഖലയിലെ പ്രമുഖരാണ് ഇതിൻറെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് പ്രിൻസ് ജോസഫ് ആണ് . നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് അയർലണ്ടിൽ തന്നെയുള്ള സണ്ണി തെയ്യ പതിക്കൽ ആണ്. സുപ്രസിദ്ധ ഗായകൻ സാബു ജോസഫും , പ്രശസ്ത സംഗീത സംഗീതസംവിധായകനായ ജോജി ജോൺസും ഈ ഗാനം പുറത്തിറങ്ങുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. അതോടൊപ്പം ഈ ഗാനത്തിന്റെ സാങ്കേതിക സഹായങ്ങൾ ചെയ്തിരിക്കുന്നത് അയർലണ്ടിൽ നിന്നുള്ള റ്റോബി വർഗീസ്സ്, ബിനു ആൻറണി , മജു പേക്കൽ എന്നിവരാണ്.
മാതാവിന്റെ അനുഗ്രഹം ഈ ഗാനം കേൾക്കുന്ന ഭവനങ്ങളിലും വ്യക്തികളിലും നിറയട്ടെയെന്നും, കുടുംബങ്ങളിൽ മക്കളെ ജപമാലപ്രാർത്ഥന പഠിപ്പിച്ച എല്ലാ മാതാപിതാക്കൾക്കുമായി ഈ ഗാനം സമർപ്പിക്കുന്നതായും ഫാ.രാജേഷ് പറഞ്ഞു .അദ്ദേഹത്തിൻറെ യൂട്യൂബ് ചാനൽ ആയ Black & white Creations ലൂടെ ഇനിയും ഒട്ടേറെ മനോഹര ഗാനങ്ങൾ ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. ഭാവിയിൽ ഐർലണ്ടിലെ സംഗിത പ്രതിഭകളെ ലോകത്തിന് മുന്നിലെത്തിക്കാൻ ഇത് ഒരു വേദിയാകും എന്ന് നമുക്ക് പ്രതിക്ഷിക്കാം.
വാർത്ത: സന്തോഷ് ജേക്കബ്