അയർലണ്ടിൽ ഈ വാരാന്ത്യത്തിൽ രാജ്യത്തൊട്ടാകെയുള്ള മാസ് വാക്സിനേഷൻ സെന്ററുകളിൽ അയ്യായിരത്തോളം കോവിഡ് -19 വാക്സിനുകൾ ഡോക്ടർമാർക്കും പ്രാക്ടീസ് നഴ്സുമാർക്കും നൽകുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഭൂരിപക്ഷം പേർക്കും പരമാവധി വാക്സിനേഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എച്ച്എസ്ഇ. മോഡേണ, അസ്ട്രസെനെക്ക വാക്സിനുകൾ ഡബ്ലിൻ, പോർട്ട്ലൂയിസ്, ഗോൽവേ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ നൽകുന്നു, 1,800 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഗോൽവേ, ഡബ്ലിൻ, ലീഷ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലേക്ക് ആറ് മെഡിക്കൽ ഓഫീസർമാരെ വീതം വിന്യസിപ്പിച്ചിട്ടുണ്ട്. ഡബ്ലിനിലെയും കിൽഡെയറിലെയും നഴ്സിംഗ് ഹോമുകളിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്താൻ സഹായിക്കുന്നതിന് രണ്ട് പേരെ വീതവും വിന്യസിച്ചു. കോവിഡ് വാക്സിൻ പരമാവധി എത്രയും വേഗത്തിൽ തന്നെ അയർലണ്ടിലുടനീളം എല്ലാവരിലേക്കും എത്തിക്കുമെന്ന് HSE അഭിപ്രായപ്പെട്ടു.