ഇലക്ട്രിക് കാർ ഡ്രൈവർമാർ ESB നെറ്റ്വർക്കിൽ കാറുകൾ ചാർജ് ചെയ്യുബോൾ ഇനി ബോധവാന്മാരാകണം. കാരണം, പുതിയ ചാർജുകൾ പ്രാബല്യത്തിൽ വരുന്നു. ആദ്യമായിട്ടാണ് പബ്ലിക് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് നെറ്റ്വർക്കിനായി വിലനിർണ്ണയം ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 18 മുതൽ പുതിയ ചാർജുകൾ പ്രാബല്യത്തിൽ വരും.
വേഗതയേറിയ (faster charjing) 50 കിലോവാട്ട് ഓൺ-സ്ട്രീറ്റ് ചാർജറുകൾ ഉപയോഗിക്കുന്നതിനാണ് പുതിയ ചാർജുകൾ വരുക.
വീട്ടിൽ രാത്രി സമയത്തെ കുറഞ്ഞ വൈദ്യുതി നിരക്ക് ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനേക്കാൾ ഈ പബ്ലിക് ചാർജറുകൾ മൂന്നിരട്ടിയിലധികം പണം ഈടാക്കും. ESB ഇലക്ട്രിക് കാർ ചാർജിംഗ് പോയിന്റുകളുടെ ഒരു പൊതു ശൃംഖല പുറത്തിറക്കിയിട്ട് ഒമ്പത് വർഷമായി. ഇപ്പോൾ രാജ്യത്താകമാനം ആയിരത്തോളം പ്ലഗ്-ഇൻ പോയിന്റുകൾ ഉണ്ട്.
ഇലക്ട്രിക് കാറുകളുടെ ഡ്രൈവർമാർക്ക് പബ്ലിക് ചാർജിങ് ഇത്രയും കാലം സൗജന്യമായിരുന്നു. എന്നാൽ ഇനി മുതൽ പണം മുടക്കണം. ഫാസ്റ്റ് ചാർജറുകൾക്കായി ഒരു പുതിയ വിലനിർണ്ണയ സംവിധാനം അടുത്ത മാസം പ്രാബല്യത്തിൽ വരും. രണ്ട് പേയ്മെന്റ് പ്ലാനുകളാവും ഉണ്ടാവുക.
പ്ലാൻ 1
കിലോവാട്ട് മണിക്കൂറിന് 33 സെന്റ് വീതം
പ്ലാൻ 2
അംഗത്വ ഫീസ് പ്രതിമാസം €5 നൽകി യൂണിറ്റിന് 29 സി സെന്റ് വീതം.
രണ്ട് ഓപ്ഷനുകളും വീട്ടിൽ ഒരു ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനേക്കാൾ ചെലവേറിയതായിരിക്കും. വീടുകളിൽ രാത്രികാല വൈദ്യുതി നിരക്ക് അനുസരിച്ച് ഒരു കിലോവാട്ട് മണിക്കൂറിന് 10 സെന്റ് വീതമാണ് ചാർജ് വരിക. ഇത് ഡീസൽ എഞ്ചിനുകളേക്കാൾ 71% വിലകുറഞ്ഞതായിരിക്കും.