ആൾക്കഹോളിക്‌ ഡ്രിങ്ക്സ് കഴിക്കുവാൻ പുറത്ത് ഒത്തുകൂടുന്നവർക്ക് പിഴ

മദ്യം വാങ്ങിയ 100 മീറ്ററിനുള്ളിൽ അത് കഴിക്കുന്ന ഒരാൾക്ക് 300 യൂറോ വരെ പിഴ ഈടാക്കാൻ ഗവണ്മെന്റ് ഉത്തരവ് ഇറക്കുന്നു. പരിസരത്തിന്റെ 100 മീറ്ററിനുള്ളിൽ മദ്യപിക്കാൻ സമ്മതിച്ചാൽ ഒരു ബാർ ലൈസൻസ് ഉടമ 1,500 യൂറോയിൽ കുറയാത്ത പിഴയ്ക്കും വിധേയരാകും. ഇന്ന് കാബിനറ്റ് അംഗീകരിക്കുന്ന പുതിയ നിയന്ത്രണം കോവിഡ് -19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്  മാത്രമായിരിക്കും, കൂടാതെ നിലവിലുള്ള പിഴയായ 300 യൂറോയെക്കാൾ കുറവായ സ്ഥിര പിഴയും കാണും. പിഴയുടെ തുക ഇന്ന് ക്യാബിനറ്റ് തീരുമാനിക്കും.

ടേക്ക്‌അവേ പിന്റുകളും മറ്റ് ലഹരിപാനീയങ്ങളും നിരോധിക്കണമെന്ന ആശയത്തിൽ സർക്കാർ നടത്തിയ ഒരു “യു-ടേൺ” ആണ് ഈ നടപടി. പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ആളുകൾ ഒത്തുകൂടിയ നിരവധി സംഭവങ്ങൾ കാരണം പബ്ബുകളിൽ നിന്ന് ടേക്ക്അവേ പിന്റുകൾ വിൽക്കുന്നത് സർക്കാർ കർശനമായി പരിശോധിക്കുമെന്നും ഇന്നലെ താവോസീച്ച് അറിയിച്ചു.

നഗരങ്ങളിലും കൗണ്ടി കൗൺസിലുകളിലും പൊതു സ്ഥലങ്ങളിലും മദ്യപിക്കുന്നത് നിരോധിക്കുന്ന Bye-Law കൾ നിലവിലുണ്ട്. ഈ Bye-Law പ്രകാരമായിരിക്കും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഔട്ട്ഡോർ ആൾക്കഹോളിക്‌ ഡ്രിങ്കിങ്ങിന് പിഴ ഈടാക്കുവാൻ ഗവണ്മെന്റ് ഒരുങ്ങുന്നത്.

Share This News

Related posts

Leave a Comment