ഡിസംബർ 18 മുതൽ ആളുകൾക്ക് ചില വിട്ടു വീഴ്ചകളോടുകൂടി അയർലണ്ടിലെവിടെയും യാത്രാനുമതി, കൂടാതെ വീടുകളിൽ 2 കുടുംബങ്ങൾ (വീട്ടിലുള്ളവരെയും ചേർത്ത് 3 കുടുംബങ്ങൾ) വരെ പരമാവധി സന്ദർശകരാവാം. കേസ് നമ്പറുകളിൽ “പ്രശ്നമുണ്ടാക്കുന്ന” തരത്തിലുള്ള വർദ്ധനവ് ഉള്ളതായി പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുമ്പോഴും രാജ്യമെമ്പാടുമുള്ള കുടുംബങ്ങൾക്ക് വരുന്ന നിരവധി മാറ്റങ്ങൾ ആളുകൾക്ക് ആശ്വാസം പകരുമെന്ന് കരുതുന്നു.
ക്രിസ്മസിനോടനുബന്ധിച്ച് നിയന്ത്രണങ്ങളിലുള്ള മാറ്റങ്ങൾ അർത്ഥമാക്കുന്നത് ആളുകൾക്ക് അയർലണ്ടിലെ മറ്റ് കൗണ്ടികളിലുള്ള അവരുടെ പ്രിയപ്പെട്ടവരെയോ കുടുംബാംഗങ്ങളെയോ കാണുന്നതിനായി വീടുകളിലേക്ക് യാത്ര ചെയ്യുവാൻ ഒരു ലൈസൻസ് എന്ന തരത്തിലാണ്, എന്നാൽ അതിപ്പോഴും ചില നിബന്ധനകളോടുകൂടി ഐറിഷ് ഗവണ്മെന്റിന്റെ പരിഗണനയിലാണ്. അതിന്റെ കൂടുതൽ വിശദാംശകൾ വരും ദിവസങ്ങളിൽ അറിയിക്കും.
മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ നമുക്കൊന്നു പരിശോധിക്കാം:-
Visitors to your home
വീടുകളിലേക്കുള്ള സന്ദർശകർ പരമാവധി 2 കുടുംബങ്ങൾ (വീടുകളിലേക്ക് ക്ഷണിക്കുന്നവരെയും ചേർത്ത് 3 കുടുംബങ്ങൾ) വരെയാകാം. ഈ നിയമത്തിന്റെ കാര്യത്തിൽ ജാഗ്രതയുള്ളവരായിരിക്കാൻ സർക്കാരും പൊതുജനാരോഗ്യ വകുപ്പും ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
Travel outside your county
ഇന്ന് പ്രാബല്യത്തിൽ വന്ന ഏറ്റവും വലിയ മാറ്റമാണിത്. ഇന്റർകൗണ്ടി യാത്ര അനുവദനീയമല്ല – സാധ്യമായ ഇടങ്ങളിൽ വീടുകളിൽ തന്നെ തുടരുവാൻ ജനങ്ങളോട് ആവശ്യപെടുന്നു.
Places of worship
ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങളുടെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല – പരമാവധി 50 പേർക്ക് മതപരമായ ചടങ്ങുകൾക്ക് ഒത്തുകൂടാം.
ഈ വർഷത്തെ ക്രിസ്മസ് ഒരുപക്ഷെ മറ്റേതൊരു വർഷത്തെക്കാളും വ്യത്യസ്തമായിരിക്കും.
Museums, galleries and cinemas
നിയന്ത്രണങ്ങൾ ആദ്യം ലഘൂകരിച്ചപ്പോൾ ഡിസംബർ 1 ന് ഇവയെല്ലാം തുറന്നിരുന്നത്പോലെതന്നെ ക്രിസ്മസ് സമയത്തും ഇവയെല്ലാം അങ്ങനെ തന്നെ തുടരും ഏതെങ്കിലും തരത്തിലുള്ള മറ്റ് നിയന്ത്രണങ്ങൾ വീണ്ടും അവതരിപ്പിച്ചില്ലെങ്കിൽ. ഒപ്പംതന്നെ കൾച്ചറൽ ഹോട്സ്പോട്ടുകളും ബിസിനസ്സിനായി തുറന്നിരിക്കും.
Restaurants
ഡിസംബർ 4-ന് തുറന്നതിനുശേഷം, റെസ്റ്റോറന്റുകൾ ക്രിസ്മസിന് തുടർന്നും സേവനം നൽകും. മുൻകൂട്ടി ബുക്ക് ചെയ്യുക എന്നതാണ് ജനങ്ങളോടുള്ള ഗവണ്മെന്റിന്റെ ഉപദേശം.
Gastropubs
സാമൂഹിക അകലം, ടേബിൾ സർവീസ് എന്നിവ ഉൾപ്പെടെ നിരവധി സുരക്ഷാ നടപടികളോടുകൂടി ഇവ തുടർന്നും ക്രിസ്മസ് കാലയളവിലും പ്രവർത്തിക്കും.
Retail Shops
അയർലണ്ടിലുള്ള റീറ്റെയ്ലർമാരുടെ ആശ്വാസത്തിനായി, അവശ്യേതര ചില്ലറ വിൽപ്പന ഡിസംബർ 1 ന് പുനരാരംഭിക്കാൻ അനുവദിച്ചിരുന്നു ക്രിസ്മസ് കാലയളവിലും ഇവ അങ്ങനെതന്നെ തുടരും.
Wet pubs
നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോഴും ‘വെറ്റ്’ പബ്ബുകൾ (ഭക്ഷണം വിളമ്പാത്തവ) അടഞ്ഞ് തന്നെ കിടക്കും.