കോവിഡ് -19 ടെസ്റ്റിംഗ് സംവിധാനം അടുത്ത ചൊവ്വാഴ്ച മുതൽ മായോ കൗണ്ടിയിലെ നോക്കിലുള്ള അയർലൻഡ് വെസ്റ്റ് വിമാനത്താവളത്തിൽ ലഭ്യമാണ്. ഹെൽത്ത് കെയർ കമ്പനിയായ ‘റോക് ഡോക്ക്’ നടത്തുന്ന ഈ സൗകര്യം വിമാനത്താവളത്തിന്റെ പ്രധാന ടെർമിനലിനോട് ചേർന്നായിരിക്കും പ്രവർത്തിക്കുന്നത്.
പരിശോധനാ ഫലങ്ങൾ അതേ ദിവസം തന്നെ ലഭ്യമാക്കും എന്നും റോക്ക് ഡോക്ക് അഭിപ്രായപ്പെട്ടു. 129 യൂറോ മുതലാണ് ഒരു ടെസ്റ്റിന്റെ വില ആരംഭിക്കുന്നതെന്നും കമ്പനി അറിയിച്ചു. ലാമ്പ്, പിസിആർ ടെക്നൊളജികൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനകൾക്ക് ഹെൽത്ത് പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റി (എച്ച്പിആർഎ) അംഗീകാരവും ഉള്ളതാണ്.
വലിയ ഓർഗനൈസേഷനുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്പനി ഒരു മൊബൈൽ ലബോറട്ടറിയും ടെസ്റ്റിംഗ് സൗകര്യവും ഇതിനോടൊപ്പം തന്നെ നടത്തുന്നുണ്ട്. ഒരേ ദിവസത്തെ ഫലങ്ങൾ (Test Results) ലഭ്യമാക്കാൻ ഇത് വളരെ ഉപകരിക്കും.